ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, December 12, 2011

കോയമ്പത്തൂര്‍ പ്രസ് ക്ല്ബ് കേസ് തള്ളി : മജിസ്ട്രേട്ട് കോടതി

കോയമ്പത്തൂര്‍ പ്രസ് ക്ല്ബ് കേസ് തള്ളിയതായി  കോയമ്പത്തൂര്‍  ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.


കോയമ്പത്തൂര്‍: ബംഗളുരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രസ് ക്ളബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത തമിഴ്നാട് പൊലീസിന്‍െറ നടപടി അംഗീകരിക്കാനാവില്ളെന്നും കേസ് തള്ളിയതായും കോയമ്പത്തൂര്‍ എട്ടാമത് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.
അന്വേഷണം നടത്തുന്ന പ്രത്യേക സി.ബി.സി.ഐ.ഡി വിഭാഗം ഉദ്യോഗസ്ഥരെ ചേമ്പറില്‍ വിളിപ്പിച്ചാണ് മജിസ്ട്രേട്ട് അരുണാചലം ഇക്കാര്യമറിയിച്ചത്. മഅ്ദനിയെ ഇനിയും ഈ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ബംഗളുരു ജയിലില്‍ ചെന്ന് മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘത്തിന് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് നടപ്പാക്കാനായില്ല.
ഓരോ സിറ്റിങ്ങിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസവാദം പറഞ്ഞ് ഒഴിയുകയായിരുന്നു. മൂന്നു മാസത്തിനിടെ നാലു തവണയാണ് കേസ് മാറ്റിയത്. 2002 ഡിസംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂര്‍ ജയിലില്‍ അധികൃതര്‍ മഅ്ദനിയെ കടുത്ത പീഡനത്തിന് ഇരയാക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രസ്ക്ളബിന് മുന്നിലെ പബ്ളിക് ടെലഫോണ്‍ ബൂത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുക്കുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ മഅ്ദനിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ് വര്‍ഷങ്ങള്‍ക്കുശേഷം പ്രതി ചേര്‍ത്തത് ദുരൂഹത ഉയര്‍ത്തിയിരുന്നു.
ഇതിന്‍െറ ഭാഗമായി കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നൗഷാദ്, ഷബീര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്തു.
തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം ചില ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണത്രെ മഅ്ദനിയെ ധൃതിപിടിച്ച് കേസില്‍ ഉള്‍പ്പെടുത്തിയത്.

4 comments:

  1. allahu valiyavanakunnu....

    ReplyDelete
  2. യാ അല്ലാഹ് നിനക്കാണ് സ്തുതി ... ഒരായിരം സ്തുതി .....നിന്നില്‍ ഞാങ്ങലര്‍പ്പിച്ച വിശ്വാസം വെറുതെ ആകില്ല എന്ന് ഞങ്ങള്‍ക്കറിയാം റബ്ബേ ... ഏത് കോടതിയെക്കാളും നിന്റെ കോടതിയിലാണ് ഞങ്ങളുടെ വിശ്വാസം അതാണ്‌ ഞങ്ങളുടെ പടനായകന്‍ ഉസ്താത് മദനിയും പഠിപ്പിച്ചു തന്നത് ....നീ ഞങ്ങളെ കൈ വിടില്ല എന്ന് ഞങ്ങള്‍ക്കറിയാം .... മറ്റു കേസുകളിലും നിന്റെ പെട്ടെന്നുള്ള ഇടപെടല്‍ ഉണ്ടാകണേ നാഥാ ....

    ReplyDelete
  3. അല്ലാഹു പ്രാര്‍ഥനകളെ സ്വീകരിക്കുമാറാകട്ടെ .. നിശ്ചയമായും പ്രതിഫലം നല്‍കുന്നവന്‍ അവന്‍ മാത്രമാകുന്നു

    ReplyDelete