ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, December 28, 2011

മഅദനിയെ ചികിത്സിക്കണം: കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

മഅദനിയെ ചികിത്സിക്കണം: കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത് 


തിരുവനന്തപുരം: തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കത്തയച്ചു. മഅദനിക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് പ്രധാനമായും കത്തില്‍ ആവശ്യപ്പെട്ടത്.

മഅദനിക്കെതിരെയുള്ള കേസിലെ തെളിവെടുപ്പുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ആരംഭിക്കണം. വിചാരണ പോലും നടത്താതെ രോഗിയായ ഒരാളെ തടവിലിട്ട് പീഡിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കിത് കളങ്കമുണ്ടാക്കുമെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകത്തില്‍ മഅദനിക്കെതിരെ എടുത്തിട്ടുള്ള കേസുകളില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.  കുറ്റം തെളിയിക്കപ്പെടുയാണെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കുകയും വേണം. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും പ്രതികള്‍ റിമാണ്ട് തടവുകാരായി ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മഅദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. മഅദനിയുടെ നയങ്ങളേയും നടപടികളേയും അതി നിശിതമായ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. എന്നാല്‍ അനിശ്ചിതകാല- റിമാണ്ട്- വിചാരണ തടവ് എന്നത് ആരുടെ കാര്യത്തിലായാലും മനുഷ്യവകാശ ധ്വംസനമാണെന്നും വി.എസ്  സദാനന്ദഗൗഡക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രോഗബാധിതനായ താന്‍ അവശനിലയിലാണെന്ന് മഅദനി ജയിലില്‍ നിന്നും വി.എസിനയച്ച കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment