ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, December 19, 2011

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

കൊല്ലം: തമിഴ്‌നാട്ടിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളികള്‍ക്കെതിരെയുള്ള അക്രമം വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയലളിതക്ക്‌ മുഖ്യമന്ത്രി കത്തയച്ചിട്ട്‌ പ്രയോജനമില്ല. തമിഴ്‌നാട്ടില്‍ ചെന്ന്‌ ചര്‍ച്ച നടത്തി നടപടികളെടുക്കണം.

പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ മഅ്‌ദനിയെ ഉപാധികളോടെ വിട്ടയക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയാറാകണം. ഇതിനായി കര്‍ണ്ണാടക മുഖ്യമന്ത്രിക്ക്‌ ലക്ഷം നിവേദനം അയക്കും. കടുത്തരോഗങ്ങള്‍ കൊണ്ട്‌ മഅ്‌ദനി ബുദ്ധിമുട്ടുകയാണ്‌. ഈ ആവശ്യമുന്നയിച്ച്‌ 22 മുതല്‍ 31 വരെ 14 ജില്ലാകേന്ദ്രങ്ങളിലും ബഹുജനസമ്പര്‍ക്ക പരിപാടി നടത്തും. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം 22 ന്‌ ഇടുക്കിയില്‍ സംഘടിപ്പിക്കും. പാര്‍ട്ടി ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി 5ന്‌ കൊല്ലത്ത്‌ സംസ്‌ഥാന പാഠശാല നടത്തും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സാബു, ജില്ലാപ്രസിഡന്റ്‌ മൈലക്കാട്‌ ഷാ എന്നിവരും പങ്കെടുത്തു.

3 comments:

  1. നാം ഭാരതിയര്‍,അത് കഴിഞ്ഞേ നമുക്ക് ഭാഷയും നാടും വരൂ.തമിള്‍ വികാരം ഉയര്‍ത്തി വിടുന്ന അഭിനയ തമിള്‍ രാഷ്ട്രിയ നേതാക്കള്‍ക്ക് ഒപ്പം നിന്ന് മലയാളിയുടെ ജീവന്നു ഭിഷണി നെല്കുന്നന്ന മുല്ലപെരിയാര്‍ ഡാം പുതിയത് പണിയാന്‍ സപ്പോര്‍ട്ട് നെല്കാത്ത കേന്ദ്ര അഭ്യന്ദരമന്ത്രി യഥാര്‍ത്ഥത്തില്‍ ഭാരതിയനോ?.തമിഴരെ ഈ അഭിനയ രാഷ്ട്രിയക്കാര്‍ പഠിപ്പിച്ചു കൊടുക്കുന്ന തമിഴ് വികാരം ഭാരത നാടിന്നു ആപത്തു."നമ്മള്‍ ഭാരതിയര്‍" എന്നാ മുദ്രാവാഖ്യതോടെ ഒരു സമാധാന റാലി സങ്കടിപ്പിക്കാന്‍ പിഡിപി തയ്യാര്‍ ആവണം.തമിള്‍ നാട് ഭരിച്ചവര്‍ എല്ലാവരും നടന്മാരും നടികളും ആണ്. അവര്‍ അഭിനയിച്ചു ജനങ്ങളെ വഞ്ചിക്കുന്നു.ഇന്ന് കേരളത്തിന്നെതിരെ തിരിയാന്‍ ചില തമിള്‍ രാഷ്ട്രിയക്കാര്‍ Tamil ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.നല്ല നടനും മനുഷ്യനുമായ രജനികാന്ത് ഒഴിച്ച് ഭാക്കിയുള്ളവര്‍ എല്ലാവരും രാഷ്ട്രിയത്തില്‍ കേറി ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു.അവിടെ വളരേണ്ടത് ദേശിയ പ്രസ്ഥാനങ്ങള്‍ ആണ്,ദേശിയതയാണ്.തമിള്‍ ജനതയോട് "നമ്മള്‍ ഭാരതിയര്‍" ആണെന്ന സത്യം മറക്കരുത് എന്നതു മറക്കരുത് എന്നും അത് ഭോധ്യപെടുതാനും ദേശിയത വളര്‍ത്താനും ഒരു സമാധാന റാലി സങ്കടിപ്പികുക.മദനിയെ പോലുള്ള നേതാവിനെ കൊണ്ട് ഈ സത്യം Tamil ജനങ്ങളില്‍ എത്തിക്കുക .

    ReplyDelete
  2. നാം ഭാരതിയര്‍,അത് കഴിഞ്ഞേ നമുക്ക് ഭാഷയും നാടും വരൂ.തമിള്‍ വികാരം ഉയര്‍ത്തി വിടുന്ന അഭിനയ തമിള്‍ രാഷ്ട്രിയ നേതാക്കള്‍ക്ക് ഒപ്പം നിന്ന് മലയാളിയുടെ ജീവന്നു ഭിഷണി നെല്കുന്നന്ന മുല്ലപെരിയാര്‍ ഡാം പുതിയത് പണിയാന്‍ സപ്പോര്‍ട്ട് നെല്കാത്ത കേന്ദ്ര അഭ്യന്ദരമന്ത്രി യഥാര്‍ത്ഥത്തില്‍ ഭാരതിയനോ?.തമിഴരെ ഈ അഭിനയ രാഷ്ട്രിയക്കാര്‍ പഠിപ്പിച്ചു കൊടുക്കുന്ന തമിഴ് വികാരം ഭാരത നാടിന്നു ആപത്തു."നമ്മള്‍ ഭാരതിയര്‍" എന്നാ മുദ്രാവാഖ്യതോടെ ഒരു സമാധാന റാലി സങ്കടിപ്പിക്കാന്‍ പിഡിപി തയ്യാര്‍ ആവണം.തമിള്‍ നാട് ഭരിച്ചവര്‍ എല്ലാവരും നടന്മാരും നടികളും ആണ്. അവര്‍ അഭിനയിച്ചു ജനങ്ങളെ വഞ്ചിക്കുന്നു.ഇന്ന് കേരളത്തിന്നെതിരെ തിരിയാന്‍ ചില തമിള്‍ രാഷ്ട്രിയക്കാര്‍ Tamil ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.നല്ല നടനും മനുഷ്യനുമായ രജനികാന്ത് ഒഴിച്ച് ഭാക്കിയുള്ളവര്‍ എല്ലാവരും രാഷ്ട്രിയത്തില്‍ കേറി ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു.അവിടെ വളരേണ്ടത് ദേശിയ പ്രസ്ഥാനങ്ങള്‍ ആണ്,ദേശിയതയാണ്.തമിള്‍ ജനതയോട് "നമ്മള്‍ ഭാരതിയര്‍" ആണെന്ന സത്യം മറക്കരുത് എന്നതു മറക്കരുത് എന്നും അത് ഭോധ്യപെടുതാനും ദേശിയത വളര്‍ത്താനും ഒരു സമാധാന റാലി സങ്കടിപ്പികുക.മദനിയെ പോലുള്ള നേതാവിനെ കൊണ്ട് ഈ സത്യം Tamil ജനങ്ങളില്‍ എത്തിക്കുക .

    ReplyDelete
  3. jayilil irunnu engeneyaa Madani Tamil Janathayodu paranju manassillaakkuka.

    ReplyDelete