മാധ്യമപ്രവര്‍ത്തക ഷാഹിനയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി.
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിനയെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ഷാഹിന സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക ഡി.ജി.പിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഷാഹിന അറിയിച്ചു.
കഴിഞ്ഞ ദിവസം കുടക് സോമവാര്‍പേട്ട തഹസില്‍ദാര്‍ ഓഫീസില്‍ തിരിച്ചറിയല്‍ പരേഡിനായാണ് ഷാഹിന എത്തിയത്. തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ കേസിലെ സാക്ഷി യോഗാനന്ദയും ഉണ്ടായിരുന്നു. കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് സ്ഥലത്ത് എത്തിയതോടെ സുരക്ഷ നല്‍കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്ന് ഷാഹിന പറഞ്ഞു. തുടര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബാംഗ്ലൂരിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോഹന്‍ദാസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംരംക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായതെന്നും ഷാഹിന പറഞ്ഞു. യോഗാനന്ദയുടെ നേതൃത്വത്തിലാണ് ആളുകള്‍ സംഘം ചേര്‍ന്നതെന്നും അവര്‍ പറയുന്നു.
കുശാല്‍ നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു ബൈക്കിലാണ് ഷാഹിന കഴിഞ്ഞ വെള്ളിയാഴ്ച പത്ത് മണിക്ക് സോമവാര്‍പേട്ട തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. അഭിഭാഷകന്‍ വെങ്കിടേശിനോടൊപ്പം തഹസില്‍ദാറെ കാത്ത് ഓഫിസില്‍ നില്‍ക്കുകയായിരുന്നു. പുറത്ത് സംഘം ചേര്‍ന്ന് ചിലരുണ്ടായിരുന്നു. അപ്പോഴാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വന്ന് എങ്ങനെയാണ് വീട്ടിലേക്ക് മടങ്ങിപോകുന്നതെന്ന് ചോദിച്ചത്. സുഹൃത്തിന്റെ കാറില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ അതാണ് നല്ലതെന്നും സുരക്ഷാ കാരണത്താല്‍ ബൈക്കില്‍ പോകേണ്ടന്നും പറഞ്ഞു. പുറത്ത് കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസിനോട് സംരംക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് -ഷാഹിന പറഞ്ഞു.
തിരിച്ചറിയല്‍ പരേഡിന് ശേഷം പുറത്തിറങ്ങിയ ഷാഹിനയെ പോലീസ് വാനില്‍ കയറ്റിയാണ് സോമവാര്‍ പേട്ട പോലീസ് അതിര്‍ത്തിയില്‍ നിന്നു പുറത്തെത്തിച്ചത്. പോലീസ് വാന്‍ തടയാനുള്ള ശ്രമവും ഉണ്ടായി. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. എന്നാല്‍ തിരിച്ചറിയല്‍ പരേഡിനായി ഷാഹിനയെ കൊണ്ടു വന്ന കാര്യം സ്ഥിരീകരിച്ച പോലീസ് ആക്രമണശ്രമത്തെ കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറായില്ല. കേസെടുത്തത് മുതല്‍ ഷാഹിനയോട് പോലീസ് മോശമായാണ് പെരുമാറുന്നതെന്ന് ഷാഹിനയുടെ അഭിഭാഷകനും ആരോപിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനിക്കെതിരെ മൊഴി നല്‍കിയ സാക്ഷികളായ യോഗാനന്ദ, റഫീക്ക് എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സോമവാര്‍ പേട്ട പോലീസ് സറ്റേഷനിലും സിദ്ധാപുര പോലീസ് സറ്റേഷനിലുമായി രണ്ട് കേസുകളാണ് ഷാഹിനക്കെതിരെയുള്ളത്. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതി ഷാഹിനക്ക് മുന്‍ കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഓപ്പന്‍ മാഗസിന്റെ അസി.എഡിറ്ററാണ് ഷാഹിന.
No comments:
Post a Comment