പി.ഡി.പി.ബഹുജനസമ്പര്‍ക്കപരിപാടി നടത്തും
മഅദനിയെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനസമ്പര്‍ക്കപരിപാടിയിലൂടെ ഒരുലക്ഷംപേര്‍ ഒപ്പിട്ട നിവേദനം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയ്ക്ക് അയക്കും. കടുത്ത രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. തുടങ്ങിവച്ച ആയുര്‍വേദചികിത്സയുടെ സമയം അതിക്രമിച്ചതിനാല്‍ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നു. മുമ്പ് ചികിത്സിച്ചതിന്റെ ബില്‍ അടയ്ക്കാത്തതിനാല്‍ ആസ്പത്രി അധികൃതര്‍ തുടര്‍ചികിത്സ നല്‍കാന്‍ വിമുഖത കാണിക്കുന്നു. ചികിത്സയ്ക്കുവേണ്ടി എന്ത് ഉപാധികളോടെയാണെങ്കിലും മഅദനിക്ക് ജാമ്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവരി 5ന് കൊല്ലത്ത് സംസ്ഥാനതല പാഠശ്ശാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ, വൈസ് പ്രസിഡന്റ് കേരളപുരം ഫൈസല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment