പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍
കൊല്ലം: മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍. വേറെ പാര്‍ട്ടിയില്‍ ചേരുകയോ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാപ്രസിഡന്‍റ് മൈലക്കാട് ഷാ എന്ന...ിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായതിനുശേഷമാണ് സിറാജ് പാര്‍ട്ടി വിട്ടത്. സിറാജിനെ തിരിച്ചെടുക്കണമെന്ന് പാര്‍ട്ടി ചെയര്‍മാനോട് കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അഭ്യര്‍ഥിച്ചിരുന്നു.ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗമായി നിയമിച്ചു. ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. വൃക്കരോഗം മൂര്‍ധന്യാവസ്ഥയിലാണ്. വോട്ടുകള്‍ക്കുവേണ്ടി മഅ്ദനിയെ ഉപയോഗിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥയില്‍ മിണ്ടാതിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി
No comments:
Post a Comment