മുല്ലപ്പെരിയാര്‍: പി.ഡി.പി. കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ നിസ്സംഗത അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും. അണക്കെട്ടിന്റെ പ്രശ്‌നം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുന്നതുവരെ പി.ഡി.പി. നിരന്തര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി മാഹിന്‍ ബാദുഷ മൗലവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുടയത്തൂര്‍ കരീം, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍, സെക്രട്ടറി നജീബ് കളരിക്കല്‍, കെരിം ആലക്കോട്, എം.കെ.പരീത്, പി.എ.ചൈതീന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment