കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന: ഇടത് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം -പി.ഡി.പി
മലപ്പുറം: കേരളത്തിലെ ശല്യക്കാരനായതിനാലാണ് അബ്ദുനാസര്‍ മഅ്ദനിയെ ഇടതുസര്‍ക്കാര്‍ പിടിച്ച് കര്‍ണാടകക്ക് കൈമാറിയതെന്ന മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ പ്രസ്താവന സംബന്ധിച്ച് ഇടത് നേതാക്കള്‍ നിലപാട് വ്യ...ക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാറിന്‍െറ പക്കല്‍ മഅ്ദനിക്കെതിരെ തെളിവുണ്ടായിരുന്നുവെന്നും കര്‍ണാടക മുഖ്യമന്തി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണം. മഅ്ദനിക്കെതിരെ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയാണ് സദാനന്ദ ഗൗഡ ചെയ്യേണ്ടത്.
കര്‍ണാടക കോടതിയിലും സുപ്രീംകോടതിയിലും നിലവിലുള്ള ഒരു കേസില്‍ അദ്ദേഹം നടത്തിയ പ്രസ്താവന കോടതിയലക്ഷ്യവും പദവിക്ക് നിരക്കാത്തതുമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അജിത്കുമാര്‍ ആസാദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി. കേന്ദ്രകമ്മിറ്റി അംഗം നിസാര്‍ മേത്തര്‍, മലപ്പുറം ജില്ലാ പ്രസിഡന്‍റ് അലി കാടാമ്പുഴ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment