രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും
കേരളത്തിലെ ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പത്തെയും അട്ടിമറിക്കുന്നതാണ് മഅ്ദനിയുടെ ജയില്‍വാസം. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ സേലം സെന്‍ട്രല്‍ ജയിലില്‍ അകപ്പെടുകയും അതിനു ശേഷം നിരപരാധിയാണെന്നറിഞ്ഞ് നിരുപാധികം വിട്ടയക്കുകയും ചെയ്തതിനുശേഷമാണ് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷം തിരിച്ചുനല്‍കാന്‍ ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. ജയിപ്പിച്ചുവിടുന്ന എം.പിയോ എം.എല്‍.എയോ എന്ത് നെറികേട് കാണിച്ചാലും അഞ്ചുവര്‍ഷം അയാളെ സഹിക്കാന്‍ വിധിക്കപ്പെടുന്ന നമ്മുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ എല്ലാവിധ നിസ്സഹായതകളും നീതിന്യായ വ്യവസ്ഥക്കുമുണ്ടെന്ന് ഇവിടെ ബോധ്യമാകുന്നു. നിയമം നിയമത്തിന്റെ വഴിയെ പോകുന്നത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതിലെ വൈരുധ്യം, ചരിത്രത്തെ മുഴുവന്‍ വൈരുധ്യയുക്തിയോടെ വായിക്കുന്ന കമ്യൂണിസ്റ്റുകാരനു പോലും മനസ്സിലായിട്ടുണ്ടാവില്ല.
കടപ്പാട് : പ്രബോധനം വാരിക
ലേഖകന്‍ : ശിഹാബ് പൂക്കോട്ടൂര്‍
ലേഖകന്‍ : ശിഹാബ് പൂക്കോട്ടൂര്‍
ya allah..........
ReplyDelete