മഅ്ദനിയുടെ മകന്‍ പൊതുവേദിയില്‍
കൊച്ചി: മഅ്ദനിയുടെ ഇളയ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി പൊതുവേദിയില്‍. നേരത്തേ പിതാവിനൊപ്പം വേദിയിലെത്തിയിരുന്നെങ്കിലും മഅ്ദനി ഇല്ലാതെ ആദ്യമായാണ് വേദിയില്‍ എത്തുന്നത്. പി.ഡി.പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘മഅ്ദനി നീതി നിഷേധം’ കാമ്പയിന്‍െറ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് ലക്ഷം കത്തുകള്‍ അയക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അയ്യൂബി നിര്‍വഹിച്ചു. കത്തുകള്‍ ഏറ്റുവാങ്ങിയ അയ്യൂബി നിറകണ്ണുകളോടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
മൂന്നിന് മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അയ്യൂബി പറഞ്ഞു. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ അയ്യൂബി വാപ്പച്ചിയുടെ മോചനത്തിന് ഇതുവരെ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതായും പറഞ്ഞു. നിറകണ്ണുകളോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. പൂന്തുറ സിറാജ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
No comments:
Post a Comment