ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, December 30, 2011

‘അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’

അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’


ശാസ്താംകോട്ട: ബംഗളൂരുവിലെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കുവേണ്ടി ഒരു കത്തയച്ചെങ്കിലും ഇടപെടാന്‍ തയാറായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കരഞ്ഞുതളര്‍ന്ന്, പതിഞ്ഞ ശബ്ദത്തില്‍ നന്ദിപറയുകയാണ് ഒരു ഉമ്മയും വാപ്പയും. ബംഗളൂരുവിലേക്ക് മഅ്ദനിയെ കൊണ്ടുപോകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പക്ഷാഘാതം ബാധിച്ച് ശയ്യാവലംബിയായ മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസ്മാബീവിയും മകന്‍െറ മനുഷ്യാവകാശം സംരക്ഷിച്ചുകിട്ടാനുള്ള ഓരോ ചുവടുവെപ്പിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
‘കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം സന്മനസ്സ് കാട്ടിയല്ളോ. ഒത്തിരി സന്തോഷം. ഒരുപാട് നന്ദിയുണ്ട്. എന്‍െറ കണ്ണടയുന്നതിനുമുമ്പ് മകനെയൊന്ന് കാണണമെന്ന് തീരാത്ത മോഹമുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും അതൊരു മനുഷ്യാവകാശപ്രശ്നമായി ഏറ്റെടുത്താല്‍ എന്‍െറയീ അന്ത്യാഭിലാഷം സാധിക്കുമെന്ന് ഉറപ്പുണ്ട്. പ്രാര്‍ഥിക്കാനല്ലാതെ എനിക്കെന്ത് കഴിയും...?’ അബ്ദുസ്സമദ് മാസ്റ്റര്‍ ചോദിക്കുന്നു. ഒമ്പതേകാല്‍ വര്‍ഷം നീണ്ട മഅ്ദനിയുടെ കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ഓടിയെത്തി കരുണ യാചിച്ചുനടന്ന അബ്ദുസ്സമദ് മാസ്റ്ററെ രോഗക്കിടക്കയുടെ നിസ്സഹായാവസ്ഥ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
‘ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കുന്ന കേരള സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. അദ്ദേഹത്തിന്‍െറ ചെറിയ ഇടപെടലിനുപോലും വലിയ ഫലപ്രാപ്തിയുണ്ടാകും.’ പ്രതീക്ഷ കൈവിടാതെ സമദ് മാസ്റ്റര്‍ തുടര്‍ന്നു.
‘ലോകത്ത് ഒരുപ്പക്കും ഉമ്മക്കും ഈയവസ്ഥ ഉണ്ടാകാതിരിക്കട്ടെ... എന്തിനാണവനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഒരുനോക്ക് കാണാന്‍ ഒടുങ്ങാത്ത കൊതിയുണ്ട്. ഞങ്ങളോട് യാത്രപറയാന്‍കൂടി അനുവദിക്കാതെയാണല്ളോ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 17ന് അവര്‍ ഞങ്ങളുടെ മോനെ കൊണ്ടുപോയത്...’ നീറുന്ന മനസ്സുമായി അദ്ദേഹം പറയുന്നു.

No comments:

Post a Comment