ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, December 3, 2011

മഅദനികെതിരെയുള്ള പീഡനം : കേന്ദ്ര മനുഷ്യാവാകാശ കമ്മീഷനെ തെറ്റിദരിപ്പിക്കാന്‍ നീക്കം

മഅ്ദനിക്ക് ജയിലില്‍ പീഡനമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട്

ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട്. ജയിലില്‍ മഅ്ദനിക്ക് ചില അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ അനുഭവിക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ജയിലിലെത്തി തെളിവെടുത്തശേഷമാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പീഡനം അനുഭവിക്കുന്നില്ളെന്ന് മഅ്ദനി നേരിട്ട് കമീഷനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്ര മനുഷ്യാവകാശ കമീഷന് സമര്‍പ്പിക്കും. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗങ്ങളാണ് ജയിലിലെത്തി അന്വേഷണം നടത്തിയത്. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികളും പി.ഡി.പി നേതാക്കളും എറണാകുളത്തുവെച്ച് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി പി.ഡി.പി പ്രവര്‍ത്തകര്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന് കത്തുകള്‍ അയച്ചിരുന്നു. ജയില്‍മുറിയില്‍ ഹാലജന്‍ ബള്‍ബുകള്‍ രാത്രിയിലും പ്രകാശിപ്പിച്ച് ഉറക്കം നഷ്ടപ്പെടുത്തുന്നതായും വേണ്ടവിധം ചികില്‍സ നല്‍കുന്നില്ളെന്നും കാട്ടിയാണ് മഅ്ദനിയുടെ ബന്ധുക്കളും ഫോറം, പി.ഡി.പി ഭാരവാഹികളും പരാതി നല്‍കിയത്. ഈ പരാതി സംസ്ഥാന കമീഷന് അയച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ജയിലിലെത്തി തെളിവെടുപ്പ് നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തത്.

അതേസമയം, മഅ്ദനി നിരവധി രോഗങ്ങളുടെ പിടിയിലാണ് ഇപ്പോഴും. സുപ്രീം കോടതി നിര്‍ദേശപ്രകാരം ആയുര്‍വേദ ചികിത്സ നല്‍കിയെങ്കിലും തുടര്‍ ചികിത്സകള്‍ നല്‍കാന്‍ നടപടിയുണ്ടായിട്ടില്ല.
സുരക്ഷയുടെ പേരുപറഞ്ഞ് ഹാലജന്‍ ബള്‍ബുകള്‍ ഇപ്പോഴും രാത്രിയില്‍ തെളിച്ചിടുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കെയാണ് ജയിലില്‍ മഅ്ദനി ബുദ്ധിമുട്ടൊന്നും അനുഭവിക്കുന്നില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

No comments:

Post a Comment