ഖാസിയുടെ മരണത്തിലുള്ള ദുരൂഹത നീക്കുക : പി.ഡി.പി. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന്
കാസര്‍കോട് : പ്രമുഖ മതപണ്ഡിതന്‍ ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലുള്ള ദുരൂഹത നീക്കാതെ ഭരണകൂടം മുന്നോട്ട് പോവുന്ന അവസ്ഥയില്‍ സമരം പി ഡി പി ഏറ്റെടുക്കുമന്ന് ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈനും, സെക്രട്ടറി റഷീദ് മുട്ടുന്തലയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.
ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുകയും, മരണത്തിലെ യഥാര്‍ത്ഥ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്നും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനായി സി ബി ഐ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പി ജി പി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും, സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു.
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ ചേരുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.
No comments:
Post a Comment