ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 31, 2012

ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കുക പി ഡി പി അനിശ്ചിത കാല നിരാഹാരം തുടങ്ങി

ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കുക :പി ഡി പി അനിശ്ചിത കാല നിരാഹാരം തുടങ്ങി 


ചാവക്കാട് : അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി രണ്ടാം ഘട്ട നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടം പി.ഡി.പി.ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു.  മുഖമാന്ത്രിക്ക് വിവരമില്ലെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കുന്ന നാട്ടില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക്‌ നീതി ലഭിക്കുകയെന്ന് ജോയ് കൈതാരം ചോദിച്ചു. പീഡനങ്ങളും വേദനകളും സഹിച്ചു ബംഗ്ലൂര്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി തന്‍റെ രക്തം കൊണ്ട് കെട്ടിപടുത്ത പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക്‌ വേണ്ടി നാടിന്റെ നന്മക്ക് വേണ്ടി ഇത്തരം ഒരു സമരം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. 

സമര സമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി കടലായി സലിം മൌലവി, എന്‍.എച്ച്. 17 ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, സമര സമിതി കണ്‍വീനര്‍  കെ.ഹുസൈന്‍ എന്നിവര്‍  സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പി.ഡി.പി ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും പി.ഡി.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.

2 comments:

  1. അഭിവാദ്യങ്ങള്‍ .....
    കൊടുങ്ങല്ലൂര്‍ തൃശൂര്‍ (കൊട്ടപ്പുറം) പാലത്തിലെ ട്ടോളും നിര്‍ത്തലാക്കാന്‍ അഭ്യര്‍തിക്കുക.വര്‍ഷങ്ങളായി വെറും ഒരു കണ്ണില്‍ പൊടിയിടല്‍ ആയി നടക്കുന്ന അറ്റകുറ്റി പണി മാത്രമേ അവിടെ നടക്കാറു,അതും വല്ലപ്പോഴും .ഒരു പത്ത് പാലം പണിയാന്‍ ഉള്ള പണം ഇപ്പോള്‍ പിരിച്ചു കാണും .ആ ട്ടോളും നിര്‍ത്തലാക്കാന്‍ അഭ്യതിക്കുക.

    ReplyDelete
  2. സ്ഥലം MLAയുടെ വീട്ടു പടിക്കല്‍ നിരാഹാരം ഇരിക്കുക.ജനശ്രദ്ധയും പിടിച്ചു പറ്റും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റും .ഇന്ന് ഒരു സമരം വിജയിക്കണമെങ്കില്‍ മാധ്യമ ശ്രദ്ധ അനിവാര്യ ഘടകം.ഹര്‍ത്താല്‍ ജങ്ങളെ പൊരുതി മുട്ടിക്കുകയോള്ളൂ.ജന പ്രതിനിതികളുടെ വീട്ടുപടിക്കല്‍ നിരാഹാരം അവരെ ഉണര്‍ത്തുക തെന്നെ ചെയ്യും .ഹര്‍ത്താല്‍ ദിനം സ്ഥലം MLAയുടെ ഓര്‍മ്മപെടുത്തല്‍ എന്നോണം ഒരു മാര്‍ച് നടത്തുക.ഇല്ലെങ്കില്‍ ഹര്‍ത്താല്‍ ദിനം കഴിഞ്ഞു സ്ഥലം MLA വീട്ടുവീട്ടുപടിക്കളിലേക്ക് നിരാഹാര സമരം മാറ്റുക,MLA വീട്ടുപടിക്കളിലേക്ക് നിരാഹാര സമരം മാറ്റുന്നതായി ആഹ്വാനം ചെയ്യുക.കൊടുങ്ങലൂര്‍ (കോട്ടാപുറാം) ട്ടോളും നിര്‍ത്തലാക്കാന്‍ സമര ചെയ്യുക.

    ReplyDelete