പി ഡി പി നേതാക്കള്‍ക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിശേതിച്ചു ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേത പ്രകടനം നടത്തുക : പി ഡി പി
പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധികളായ പാര്ട്ടിപ്രവര്ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തുകയായിരുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്നാരോപിച്ച് അറസ്റ്റു ചെയ്ത പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, തുടങ്ങിയ നേതാക്കള്‍ക്ക് ജാമ്യം നിഷേതിച്ച നടപടിയില്‍ പ്രതിശേതിച്ചു എല്ലാ ജില്ല - മണ്ഡലം കേന്ത്രങ്ങളിലും ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേത പ്രകടനം നടത്താന്‍ പി ഡി പി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു
No comments:
Post a Comment