അബ്ദുല്‍ നാസര്‍ മഅദനിയുടെ വിടുതല്‍ ഹര്‍ജി 23 നു പരിഗണിക്കും
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച വിടുതല്‍ ഹരജി 23 നു വീണ്ടും പരിഗണിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനാര്‍ദ്ദന രാജിവെച്ച ഒഴിവില്‍ പകരം ആളെ നിയമിച്ചതോടെയാണ് ഇത്.
പ്രോസിക്യൂഷന്‍ വാദമാണ് 23 നു നടക്കുക. മഅദനിയുടെ അഭിഭാഷകന്റെ വാദം ഇതിനകം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ബാംഗ്ലൂര്‍ കേസിലെ ചെയര്‍മാന്‍ ഒഴികെയുള്ള പതിനാലു പ്രതികളെയും ബല്‍ഗാം ജയിലിലേക്ക് മാറ്റി.
No comments:
Post a Comment