ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, January 9, 2012

മഅദ്‌നി: വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹം - പി.സി.എഫ്‌

മഅദ്‌നി: വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹം - പി.സി.എഫ്‌


മക്ക : അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് മതിയായ ചികിത്സനല്‍കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും വിചാരണകൂടാതെ ഒരു മനുഷ്യനെയും ഇങ്ങനെ തടവിലിടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച വി.എസ്.അച്ചുതാനന്ദന്റെ നിലപാട് സ്വാഗതാര്‍ഹവും പ്രശംസനീയവുമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ അഷ്‌റഫ് പൊന്നാനി. 

പി.സി.എഫ്.മക്ക ഭാരവാഹികള്‍

റഷീദ് പുല്‍പ്പറ്റ(പ്രസിഡന്റ്), അനൂബാഖാന്‍ ആദിക്കാട്ടുകുളങ്ങര(ജന.സെക്ര), റഫീഖ് ഇരിങ്ങല്ലൂര്‍ (ട്രഷറര്‍), സിദ്ദീഖ് കൊണ്ടോട്ടി, ജാഫര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസ്സലാം കുമണ്ണ, നൗഷാദ് ആലപ്പുഴ(ജോ.സെക്രട്ടറിമാര്‍), അന്‍സാര്‍ കരുനാഗപ്പള്ളി(ഉപദേശക സമിതി ചെയര്‍മാന്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ഷ കരുനാഗപ്പള്ളി, ഷരീഫ് വയനാട്, യൂസഫ് ഈരാറ്റുപേട്ട 


മുനീര്‍ഷ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ കരുനാഗപ്പള്ളി, റഷീദ് പുല്‍പ്പറ്റ, അനൂപ്ഖാന്‍ ആദിക്കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. റപീഖ് ഇരിങ്ങല്ലൂര്‍ സ്വാഗതവും നൗഷാദ് ആലപ്പുഴ നന്ദിയും പറഞ്ഞു.

1 comment:

  1. ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ "ലവ് ജിഹാദ്" എന്ന ആശയത്തിലൂടെ കേരളത്തില്‍ വര്‍ഗ്ഗിയത വളര്‍ത്താന്‍ നോക്കിയാ തന്ത്രം പോലെ മറ്റൊരു വര്‍ഗ്ഗിയ തന്ത്രം ആണ് മദനി അറസ്റ്റും മദനി പീഡനവും.കേരളത്തില്‍ വര്‍ഗ്ഗിയതയിലൂടെ രാഷ്ട്രിയ അധികാര ലക്‌ഷ്യം പ്രാവര്‍ത്തികമാകാന്‍ ഉള്ള അവരുടെ ശ്രമ്തിണ്ടേ ഭാഗവും ആണ് അവരുടെതു.ഒരു നിരപരാധിയെ അപരാദിയായി ചിത്രികരിച്ചു അവരെ വേട്ടയാടുമ്പോള്‍ പല മുസ്ലിം സങ്കടനകളും അതിനെതിരെ പ്രതിശേടിക്കും.മദനിക്ക് സങ്കപരിവാറിലെ വര്‍ഗ്ഗിയ വാധികള്‍ക്കെതിരെ സംസാരിക്കുന്നത് ഒരു വിഭാഗതിന്നെതിരെയുല്ലതാക്കി മാറ്റി ഒരു വര്‍ഗ്ഗിയ ചായ ആദ്യമേ ഉള്ളത് കൊണ്ട് മുസ്ലിം സങ്കടനകള്‍ വര്‍ഗ്ഗിയ വധിയെ സംരക്ഷിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം ആണ് മദനിയെ ജയിലില്‍ അടച്ചു അവര്‍ നേടാന്‍ ശ്രമിക്കുന്നത്.ആ പ്രധേശേധം ഒരു വര്‍ഗ്ഗിയ വാധിയെ സംരക്ഷിക്കാം ഉള്ളതാന് എന്ന് വരുത്തി തിര്‍ത്തു അവരിലേക്ക്‌ ആളെ കൂറ്റന്‍ ഉള്ള തന്ത്രം ആണ് സനക പരിവാര്‍ ശക്തികളുടെ ശ്രമം .ഈ സത്യം പിഡിപി നേതാകള്‍ എല്ലാ മദനി തെന്നെ ജനങള്‍ക്ക് മുന്നില്‍ പ്രസ്താവനയിലൂടെ അറിയിക്കേണ്ടതാണ്.കേരള നാടിന്‍റെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിടിച്ചരിയുക .വര്‍ഗ്ഗിയത വളര്‍ത്താന്‍ ഉള്ള അവരുടെ തന്ദ്രങ്ങളില്‍ വിഴാതിരിക്കുക.മദനി വിഷയം ഒരു വര്‍ഗ്ഗിയ പ്രശ്നം ആക്കി മാറ്റാന്‍ ശ്രമിക്കുന്ന അവരുടെ തന്ത്രം തിരിച്ചറിയുക .നമ്മുടെ നാടിന്‍റെയും രാജ്യത്തിന്‍റെയും സാഹോദര്യവും ആയിക്യവും കാത്തു സംരക്ഷിക്കുക .ലവ് ജിഹാദ് എന്ന കാല പ്രജരണത്തിന്റെ സത്യം എവിടെനിന്ന് എന്ന് മനസ്സിലാക്കാതെ അത് ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ തലയില്‍ കെട്ടിവെച്ചു വളര്‍ത്താന്‍ കൂട്ട് നിന്ന മാധ്യമങ്ങള്‍ക്ക് എന്ത് രാജ്യ സ്നേഹം ആണുള്ളത് .എന്നാല്‍ സത്യങ്ങള്‍ പുറത്തു വന്നിട്ടും അത് പുറത്തു വിടാന്‍ പോലും തെയ്യാര്‍ ആക്കാത പത്രങ്ങള്‍ സത്യത്തില്‍ രാജ്യത്തിന്‍റെ മതെതതരത്വതിന്നു ഭംഗം വരുത്താന്‍ ശ്രമിച്ചവരെല്ലേ.കേരള ജനത വിധ്യസംഭാന്നാര്‍ ആയതു കൊണ്ടു മാത്രമാണ് ഈ പത്രങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ച വര്‍ഗ്ഗിയത വളരാതിരുന്നത്.ഈ രാജ്യത്തിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ നാം ഓരോ ഭാരതിയനും ഭാധ്യസ്ഥനാണ്.മാധ്യമങ്ങള്‍ക്ക് അതിന്നുള്ള ഭാധ്യതയും കൂടുതല്‍ ആണ്. . സങ്കപരിവാര്‍ വിഭാഗത്തിന്‍റെ ഇടയില്‍ സര്‍ക്കുലേഷന്‍ കുറയും കുറയുമെന്ന് കണ്ടു മാത്രമാണ് സത്യം പുറത്തു വന്നിട്ടും ചില പത്രങ്ങള്‍ ഒരു കോളത്തില്‍ മാത്രം ഒതുക്കി അതിനെ പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍ സത്യം പുറത്തു വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത് .ഇവര്‍ക്ക് എന്ത് രാജ്യ സ്നേഹം,എന്ത് പത്ര ദര്മ്മം.ഇവര്‍ക്കാരണം എത്രപേരില്‍ വര്‍ഗ്ഗിയ വിഷം കുത്തി വെച്ച് .ഈ പത്രങ്ങള്‍ ഇപ്പോള്‍ സത്യം പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.നാടിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഈ പത്രങ്ങള്‍ക്കു കഴിയുമാറാവട്ടെ.സങ്ക പരിവാറിന്റെ വര്‍ഗ്ഗിയ തന്ദ്രങ്ങള്‍ തിരിച്ചറിയുക,വര്‍ഗ്ഗിയതയിലേക്ക് വീഴാതിരിക്കുക ,എന്ന ഈ സത്യം പിഡിപി പ്രവര്‍ത്തകരിലും നാട്ടുകാരിലും നോട്ടിസിലൂടെ,പത്ര പ്രസ്ഥാവനയിലൂടെയും ,ബ്ലോഗിലൂടെയും എത്തിക്കുക .അതിന്നു മദനി തെന്നെ മുന്‍കൈ എടുക്കുക.ജയ് ഹിന്ദ്‌

    ReplyDelete