പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Monday, January 2, 2012
മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
ന്യൂദല്‍ഹി: ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസുമാരായ ചെലമേശ്വര്‍, സദാശിവം എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വാദം കേള്‍ക്കും. മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് കഴിഞ്ഞ മേയ് 13ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ശേഷം ആദ്യമായാണ് ജാമ്യാപേക്ഷയില്‍
സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.
മഅ്ദനിക്കുവേണ്ടി പ്രമുഖ അഭിഭാഷകരായ സുശീല്‍ കുമാര്‍, ജെ.എല്‍ ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരാകും. നേരത്തെ ഹാജരായ ലോക്പാല്‍ കമ്മിറ്റി സഹ അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ രോഗിയും വികലാംഗനുമായ മഅ്ദനിക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് വാദിച്ചിരുന്നു. മറ്റൊരു സ്ഫോടന കേസില്‍ ഒമ്പതര വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ച ശേഷം കോടതി കുറ്റവിമുക്തനാക്കിയ മഅ്ദനിയെ വീണ്ടും അന്യായമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശാന്തിഭൂഷണ്‍ ഒരു വികലാംഗനായ മനുഷ്യനെ ഇനിയും അന്യായമായി ജയിലിലിട്ട് പീഡിപ്പിക്കരുതെന്ന് കോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മഅ്ദനിയെ ബംഗളൂരു കേസിലും അന്യായമായി പ്രതി ചേര്‍ത്തതാണെന്നും അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ളെന്നും ശാന്തിഭൂഷണ്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment