പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണം -പി.സി.എഫ് റിയാദ്
റിയാദ്: കേരളത്തിലെ മുസ്ലിം സമുദായത്തിന്‍െറ ഇമെയില്‍ ചോര്‍ത്താന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ മൊസാദിന്‍െറ ചാരന്മാരായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യേഗസ്ഥരാണ് ഇതിന് പിന്നിലെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വയം മതേതരത്വം ചമഞ്ഞ് സമുദായ നേതാക്കന്മാരെ ഒറ്റികൊടുക്കുന്ന മുസ്ലിം ലീഗിന് ഇതില്‍ എന്താണ് റോളെന്ന് വ്യക്തമാക്കണം. സ്വന്തം കസേര മാത്രം ലക്ഷ്യംവെച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ഈ നേതാക്കന്മാരില്‍ നിന്ന് സമുദായം ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും സമുദായത്തിന് എന്ത് നഷ്ടമുണ്ടായാലും ഐസ്ക്രീം കേസ് അട്ടിമറിച്ചു കിട്ടിയാല്‍ മതി എന്നാണ് ലീഗ് നേതാക്കളുടെ മനസിലെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ വന്‍ ഗൂഡാലോചന പുറത്തു കൊണ്ടുവന്ന ‘മാധ്യമം’ അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു.
അശ്റഫ് ബാഖവി താമരക്കളും യോഗം ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. അന്‍സാരി കൊട്ടാരക്കര, അസീസ് തേവലക്കര, ലത്തീഫ് കരുനാഗപ്പള്ളി, സുബൈര്‍ അഴീക്കോട്, സമീര്‍ കുറ്റിച്ചല്‍, യൂസുഫ് കാസര്‍കോട്, അന്‍വര്‍ ആലപ്പുഴ, അനസ് തൊടിയൂര്‍ എന്നിവര്‍ സംസാരിച്ചു. മാലിക് അഞ്ചല്‍ സ്വാഗതവും റഫീഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
No comments:
Post a Comment