ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 4, 2012

പാലാരിവട്ടത്ത് പി ഡി പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

പാലാരിവട്ടത്ത്  പി ഡി പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു 


കൊച്ചി: അബ്ദുന്നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ പാലാരിവട്ടം സിഗ്‌നലിന് സമീപം റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ നൂറോളം പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് 37 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

No comments:

Post a Comment