പി ഡി പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ചാത്തന്നൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധികളായ പാര്ട്ടിപ്രവര്ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തുകയായിരുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്നാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, അഞ്ചാലുംമൂട്, തൃക്കരുവ സ്വദേശികളായ ഖാലിദ്, ഷെമീര്‍, ഇളമാട് സ്വദേശികളായ സലിം, ഷൈജു, സുനീര്‍, പെരിനാട് സ്വദേശി ഫൈസല്‍, വെളിനല്ലൂര്‍ സ്വദേശി അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. പരുക്കേറ്റ കൊട്ടിയം സ്വദേശി ഷാഹുല്‍ ഹമീദിനെയും മറ്റൊരു പ്രവര്ത്തകനെയും കൊട്ടിയത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രണ്ടരയ്ക്കാണ് സംഭവം. നെടുമ്പന കുളപ്പാടത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന സി.പി.എം.-എന്‍.ഡി.എഫ്.സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം.പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പി.ഡി.പി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരപരാധികളായ ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി കൊട്ടാരക്കര സാബു എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിത്.
പ്രവര്‍ത്തകരെ വിട്ടയക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷന്‍ പടിക്കല്‍ കുത്തിയിരിപ്പ് സമരണം നടതുകയായിര്‍ന്നു പ്രവര്‍ത്തകര്‍. അതിനിടെ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ലാത്തിവീശിയത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഉടന്‍ പരവൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സി.എ.സി.അംഗം അഡ്വ.കാഞ്ഞിരമറ്റം സിറാജ്, അഡ്വ. സുജന്‍ പാലച്ചിറ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പാച്ചിറ സലാവുദ്ദീന്‍ എന്നിവര്‍ പരവൂര്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരുമായും പൊലീസുമായും ചര്‍ച്ച നടത്തി. പിടികൂടിയ പ്രവര്‍ത്തകരെ കൊല്ലത്ത് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കാമെന്ന് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പുകൊടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച പ്രകടനം നടത്തുമെന്ന് പൂന്തുറ സിറാജ് അറിയിച്ചു. പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു. പി.ഡി.പി പ്രവര്‍ത്തകരെ മര്‍ദിച്ചിട്ടില്ളെന്നും പൊലീസ് പറഞ്ഞു.
No comments:
Post a Comment