ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, January 2, 2012

മഅദനിക്ക് വൈദ്യസഹായം: മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

മഅദനിക്ക് വൈദ്യസഹായം: മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കാനും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സി.വി.സദാനന്ദ ഗൗഡയ്ക്ക് കത്തയച്ചു.

പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളുംമൂലം വിഷമിക്കുന്ന മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കത്തയച്ചത്.

No comments:

Post a Comment