ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, January 13, 2012

മഅ്ദനിക്ക് ബംഗളൂരുവിലെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സ

 മഅ്ദനിക്ക് ബംഗളൂരുവിലെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സ
 
തുടര്‍ ചികിത്സ ഡോ. പി.കെ. വാര്യരുടെ നിര്‍ദേശപ്രകാരം
 
ബംഗളൂരു: സുപ്രീംകോടതി നിര്‍ദേശപ്രകാരം അബ്ദുന്നാസിര്‍ മഅ്ദനിയെ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ജയനഗര്‍ ശാഖയില്‍ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍നിന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന മഅ്ദനിയെ ഡോ. സുജിത് വാര്യര്‍ പരിശോധിച്ചു. പരിശോധിച്ചശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
മഅ്ദനിയുടെ രോഗങ്ങള്‍ സംബന്ധിച്ച് കേസ് ഷീറ്റ് തയാറാക്കി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.കെ. വാര്യരുടെ വിദഗ്ധ ഉപദേശം തേടിയിരിക്കയാണെന്ന് ഡോ. സുജിത് വാര്യര്‍ പറഞ്ഞു. മഅ്ദനിക്ക് ടോണ്‍സെലൈറ്റിസ്, കഴുത്തുവേദന, കൈകാലുകള്‍ മരവിപ്പ് തുടങ്ങിയ രോഗങ്ങളാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതുകൂടാതെ കാഴ്ചക്ക് മങ്ങലുമുണ്ട്. പി.കെ. വാര്യരുടെ നിര്‍ദേശമനുസരിച്ചാണ് മരുന്നും ചികിത്സയും നിര്‍ദേശിക്കുകയുള്ളൂവെന്ന് സുജിത് വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് ജയനഗര്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷിച്ചിരുന്നു.
അതേസമയം, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖ മാത്രമായ ജയനഗറിലെ ആശുപത്രിയില്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി ചികിത്സക്ക് നിര്‍ദേശിച്ചപ്പോള്‍ കോട്ടക്കലിലെ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോട്ടക്കല്‍ വൈദ്യശാലയുടെ ചികിത്സ ബംഗളൂരുവില്‍ ലഭ്യമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ സുപ്രീംകോടതി അത് അംഗീകരിക്കുകയായിരുന്നു.

നേരത്തേ കോടതി നിര്‍ദേശപ്രകാരം ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ മഅ്ദനിക്ക് 28ദിവസം കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ ചികിത്സ ഉണ്ടായില്ല. തുടര്‍ന്ന് ചികിത്സ നല്‍കണമെന്ന് സൗഖ്യ ആശുപത്രി നിര്‍ദേശിച്ചെങ്കിലും ജയില്‍ അധികൃതര്‍ അതുവരെയുള്ള ചികിത്സയുടെ പണം പോലും നല്‍കിയിരുന്നില്ല.

No comments:

Post a Comment