സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക ജീവിതത്തിന്റെ ശക്തി സ്തംഭം -പി ഡി പി
കൊച്ചി.മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ശക്തിസ്തംഭമായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.സാംസ്‌കാരിക നവീകരണത്തിനായി സ്വന്തം ജീവിതത്തെ നീക്കി വെച്ച മഹാനായിരുന്നു അഴീക്കോട്.ചിന്തയില്‍ തെളിച്ചവും പെരുമാറ്റത്തില്‍ നൈര്‍മല്യവും ഇടപെടലുകളില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.കലയേയും രാഷ്ട്രീയമാറ്റങ്ങളെയും ചോദ്യം ചെയ്യാന്‍ എക്കാലത്തും ശക്തമായി നിലകൊണ്ട ഒരു മഹാനുഭാവനെയാണ് സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട് മൂലം കേരളീയര്‍ക്ക് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
No comments:
Post a Comment