ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 31, 2012

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ഒന്നിക്കണം- പി ഡി പി ഉത്തര മേഖല സെമിനാര്‍

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ഒന്നിക്കണം- പി ഡി പി ഉത്തര മേഖല സെമിനാര്‍

കണ്ണൂര്‍: അബ്ദുല്‍ നാസര്‍ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി ‘മഅ്ദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന പൗരാവകാശം മഅ്ദനിക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.


എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ബാങ്ക് ഭയന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ മഅ്ദനി വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാമുദായിക കക്ഷികളാകട്ടെ, തിരുകേശത്തിന്‍െറയും ജിന്നിന്‍െറയും അഞ്ചാം മന്ത്രിയുടെയും പിറകെയാണ്. മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനം തുല്യതയില്ലാത്തതാണ്. അത് അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം തുടര്‍ന്നു.
വാദം നടക്കുന്നതിന് മുമ്പുതന്നെ കോടതി വിധി പറഞ്ഞ അത്യപൂര്‍വ സംഭവമാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ നടന്നതെന്ന് വിഷയാവതരണം നടത്തിയ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പഞ്ഞു.

കേരള പൊലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ മഅ്ദനി കര്‍ണാടകയില്‍ ചെന്ന് ബംഗളൂരു സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ളെന്നും അജിത്കുമാര്‍ ചൂണ്ടിക്കാട്ടി.
ഭീകരതയുടെ പേരില്‍ ആരുടെയും മനുഷ്യാവകാശം നിഷേധിക്കപ്പെടാന്‍ പാടില്ളെന്ന് സി.പി.എം നേതാവ് മുന്‍ എം.എല്‍.എ  എം പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
മഅ്ദനിയെ കര്‍ണാടക പൊലീസ് അന്യായമായി പിടിച്ചുകൊണ്ടുപോയപ്പോള്‍ മൗനം പാലിച്ച കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും ഈ മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദികളാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. 

വോട്ടിലും നോട്ടിലും നോട്ടമിടുന്ന രാഷ്ട്രീയക്കാരാണ് മഅ്ദനിയുടെ പേരില്‍ ഒച്ചവെച്ച് പ്രശ്നം വഷളാക്കുന്നതെന്ന് ബി.ജെ.പി നേതാവ് പി.പി. കരുണാകരന്‍ മാസ്റ്റര്‍ പറഞ്ഞു.


വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, ഐ.എന്‍.എല്‍ നേതാവ് യു.സി. മമ്മൂട്ടിഹാജി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പി. കുഞ്ഞിരാമന്‍ (എസ്.ജെ.ഡി), സതീഷ്കുമാര്‍ പാമ്പന്‍, അഡ്വ. ഷമീര്‍ പയ്യനാടി, സുബൈര്‍ പടുപ്പ്, മൊയ്തീന്‍ ചെമ്പോത്തറ എന്നിവര്‍ സംസാരിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ സ്വാഗതവും  ഹംസ മാലൂര്‍ നന്ദിയും പറഞ്ഞു.

2 comments:

  1. "നിരപരാധിയായ മദനി ജയിലില്‍ തെന്നെ കിടക്കട്ടെ ....എന്നാണു ആയിസ്ക്രിം അനുകൂലികളായ ലിഗ് നേതാക്കളുടെ അഭിപ്രായം .മദനിയെ അനുകൂലിക്കില്ലെങ്കിലും ബിജെപിയിലെ വര്ര്‍ഗിയ ചുവ കുറഞ്ഞ നല്ല നേതാക്കള്‍ ഒരു ഭംഗി വാക്കായി :" മദനിക്കെതിരെയുള്ള കേസില്‍ അവ്യക്തതയുണ്ട്‌ എന്നും ,മദനി നിരപരാധിയെങ്കില്‍ ശിക്ഷിക്കപെടരുത് " എന്ന ഒരു വാക്ക് പോലും പറയുന്നു.ആയിസ്ക്രിം കേസില്‍ ഇനി കോടതിയില്‍ കിട്ടിയ തെളിവില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കരനെങ്കില്‍ ലീഗ് നേതാക്കള്‍ അദ്ധേഹത്തെ ന്യായികരിക്കരുത് .ഈ ന്യായികരിക്കുന്നവര്‍ നഭികുടുംഭാതില്‍ പെട്ട ഉലമാക്കള്‍ ആണ് എന്നുള്ളത് ഏതൊരു മനുഷ്യനും വിഷമം വരുതുന്നതാവും.ഒന്നുറപ്പായിരുന്നു മടനിയുണ്ടായിരുന്നെങ്കില്‍ മാറാട് സംഭവത്തില്‍ ലീഗിലെ മതവും രാഷ്ട്രിയവും ഉപയോഗിച്ച് ബിസിനസ്‌ നടത്തുന്ന ലീഗ് നേതാക്കളെ വിമര്‍ശിച്ചു പുറതാകിയേനെ.പെണ്‍ വാണിഭക്കാരെ സംരക്ഷിക്കാനും ,ന്യായികരിക്കാനും മാത്രമാണ് ലീഗിലെ ചില നേതാക്കള്‍ ശ്രമിക്കുന്നതും പ്രവര്‍ത്തിക്കുന്നതും .അവര്‍ ഒന്ന് മനസ്സിലാക്കണം ഈ നേതാവ് കഴിച്ച ആയിസ്ക്രിം മൊത്തം ലീഗിനെ തെന്നെ കള്ളതരത്തിലേക്ക് ആണ് നയിച്ചത്.ലീഗിലെ നല്ല വ്യക്തിതമുള്ള നേതാക്കള്‍ പോലും ഈ ആയിസ്ക്രിമിനെ ന്യായികരിക്കെന്റി വന്നു ലീഗ് എന്ന പാര്‍ട്ടിക്ക് വേണ്ടി ,രവുഫ് നുണ പരിശോടനക്ക് തെയ്യാര്‍...കുഞ്ഞാലികുട്ടി നുണ പരിശോടനക്ക് തെയ്യാര്‍ ആകുമോ.മദനി നുണ പരിശോടനക്ക് തെയ്യാര്‍ ആയിരുന്നു .സങ്ക പരിവാരുകാര്‍ക്ക് മദനിയെ തിവ്രവാധിയാക്കാന്‍ ശ്രമിക്കുന്നത് കൊണ്ടു അതിന്നു അവര്‍ നിന്നില്ല.കുഞ്ഞാലികുട്ടിയെ നുണ പരിശോടനക്ക് വിട്ടാല്‍ ആ മെഷീന്‍ തെന്നെ ഇല്ലാതാവുന്നത് കൊണ്ടാവും നുണ പരിശോടനക്ക് വിടാത്തത്‌ .കുഞ്ഞാലികുട്ടി നിയമത്തെ എത്ര വില കൊടുത്തു വാങ്ങി എന്നതിന്നുള്ള തെളിവുകള്‍ പുറത്തു വരും.കൂടെ സത്യം മറച്ചു വെച്ച ആ ജഡ്ജിമാരെയും നുണ പരിശോടനക്ക് വിടുക.
    ഒന്ന് കൂടെ: ആയിസ്ക്രിം നേതാവിന്നെ അനുകൂലിക്കുന്ന ലീഗ് നേതാക്കള്‍ മദനിയെ തള്ളിപറയുന്നു ,ആയിസ്ക്രിമിനെ അനുകൂലിക്കാത്ത ലീഗ് നേതാക്കള്‍ മദനിയുടെ അന്യായ തടങ്കല്ലിനെ വിമര്‍ശിക്കുന്നു. .

    ReplyDelete
  2. "നിരപരാധിയായ മദനി ജയിലില്‍ തെന്നെ കിടക്കട്ടെ ....എന്നാണു ആയിസ്ക്രിം അനുകൂലികളായ ലിഗ് നേതാക്കളുടെ അഭിപ്രായം .മദനിയെ അനുകൂലിക്കില്ലെങ്കിലും ബിജെപിയിലെ വര്ര്‍ഗിയ ചുവ കുറഞ്ഞ നല്ല നേതാക്കള്‍ ഒരു ഭംഗി വാക്കായി :" മദനിക്കെതിരെയുള്ള കേസില്‍ അവ്യക്തതയുണ്ട്‌ എന്നും ,മദനി നിരപരാധിയെങ്കില്‍ ശിക്ഷിക്കപെടരുത് " എന്ന ഒരു വാക്ക് പോലും പറയുന്നു.ആയിസ്ക്രിം കേസില്‍ ഇനി കോടതിയില്‍ കിട്ടിയ തെളിവില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കരനെങ്കില്‍ ലീഗ് നേതാക്കള്‍ അദ്ധേഹത്തെ ന്യായികരിക്കരുത് .ഈ ന്യായികരിക്കുന്നവര്‍ നഭികുടുംഭാതില്‍ പെട്ട ഉലമാക്കള്‍ ആണ് എന്നുള്ളത് ഏതൊരു മനുഷ്യനും വിഷമം വരുതുന്നതാവും.ഒന്നുറപ്പായിരുന്നു മടനിയുണ്ടായിരുന്നെങ്കില്‍ മാറാട് സംഭവത്തില്‍ ലീഗിലെ മതവും രാഷ്ട്രിയവും ഉപയോഗിച്ച് ബിസിനസ്‌ നടത്തുന്ന ലീഗ് നേതാക്കളെ വിമര്‍ശിച്ചു പുറതാകിയേനെ.പെണ്‍ വാണിഭക്കാരെ സംരക്ഷിക്കാനും ,ന്യായികരിക്കാനും മാത്രമാണ് ലീഗിലെ ചില നേതാക്കള്‍ ശ്രമിക്കുന്നതും പ്രവര്‍ത്തിക്കുന്നതും .അവര്‍ ഒന്ന് മനസ്സിലാക്കണം ഈ നേതാവ് കഴിച്ച ആയിസ്ക്രിം മൊത്തം ലീഗിനെ തെന്നെ കള്ളതരത്തിലേക്ക് ആണ് നയിച്ചത്.ലീഗിലെ നല്ല വ്യക്തിതമുള്ള നേതാക്കള്‍ പോലും ഈ ആയിസ്ക്രിമിനെ ന്യായികരിക്കെന്റി വന്നു ലീഗ് എന്ന പാര്‍ട്ടിക്ക് വേണ്ടി ,രവുഫ് നുണ പരിശോടനക്ക് തെയ്യാര്‍...കുഞ്ഞാലികുട്ടി നുണ പരിശോടനക്ക് തെയ്യാര്‍ ആകുമോ.മദനി നുണ പരിശോടനക്ക് തെയ്യാര്‍ ആയിരുന്നു .സങ്ക പരിവാരുകാര്‍ക്ക് മദനിയെ തിവ്രവാധിയാക്കാന്‍ ശ്രമിക്കുന്നത് കൊണ്ടു അതിന്നു അവര്‍ നിന്നില്ല.കുഞ്ഞാലികുട്ടിയെ നുണ പരിശോടനക്ക് വിട്ടാല്‍ ആ മെഷീന്‍ തെന്നെ ഇല്ലാതാവുന്നത് കൊണ്ടാവും നുണ പരിശോടനക്ക് വിടാത്തത്‌ .കുഞ്ഞാലികുട്ടി നിയമത്തെ എത്ര വില കൊടുത്തു വാങ്ങി എന്നതിന്നുള്ള തെളിവുകള്‍ പുറത്തു വരും.കൂടെ സത്യം മറച്ചു വെച്ച ആ ജഡ്ജിമാരെയും നുണ പരിശോടനക്ക് വിടുക.
    ഒന്ന് കൂടെ: ആയിസ്ക്രിം നേതാവിന്നെ അനുകൂലിക്കുന്ന ലീഗ് നേതാക്കള്‍ മദനിയെ തള്ളിപറയുന്നു ,ആയിസ്ക്രിമിനെ അനുകൂലിക്കാത്ത ലീഗ് നേതാക്കള്‍ മദനിയുടെ അന്യായ തടങ്കല്ലിനെ വിമര്‍ശിക്കുന്നു.മാറാട് വര്‍ഗ്ഗിയത വളര്‍ത്തി നിരപരാധികളെ വെട്ടികൊല്ലാന്‍ , രിയേല്‍ എസ്റ്റേറ്റില്‍ നിന്ന് പണം തട്ടാന്‍ നേതൃത്വം നെല്കിയ ലിഗ് നേതാക്കളെ അവര്‍ അനുകൂലിക്കുന്നു.
    ഇനി ഒരു നാടകം കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത്‌ നിന്ന് കാണാം :കുഞ്ഞാലികുട്ടി മദനിയുടെ അന്യായ തടങ്കല്ലിന്നെതിരെ വിമര്‍ശിക്കുന്നു .(ആയിസ്ക്രിമില്‍ അടുത്ത് തെന്നെ വീഴാന്‍ ഉള്ള സാധ്യത കാണുന്നു,അപ്പോള്‍ മദനിക്ക് വരുന്ന ജനകിയ പിന്തുനയിലൂടെ ഒരു ഭാഗം താനും അനുകൂലിക്കുന്നു എന്ന് വരുത്തി തീര്‍ക്കാമല്ലോ?.
    ഇല്ലെങ്കില്‍ മദനിയെ തള്ളിപരയും.. .വര്‍ഗ്ഗിയ സങ്ക പരിവാര്‍ ശക്തികള്‍ക്കു വേണ്ടി .മദനി വയിരം മൂത്ത സങ്ക പരിവാരിലെ നേതാക്കള്‍ അപ്പോള്‍ പിന്തുനക്കുമല്ലോ .പെണ്‍വാണിഭം ഒരു സ്വയം തൊഴില്‍ പദ്ധതി തെന്നെ ആക്കണം എന്ന് വേണമെങ്കില്‍ അവറിലെ ചിലര്‍ പറയുന്നത്‌ കേട്ടാല്‍ ഞെട്ടണ്ട .
    .

    ReplyDelete