വി.എസ്സിന്റെ നിലപാട് സ്വാഗതാര്‍ഹം -പി.സി.എഫ്.
മക്ക: മനുഷ്യാവകാശ ലംഘനത്തിനിരയായി കഴിഞ്ഞ ഒന്നര വര്‍ഷമായി വിചാരണയോ ജാമ്യമോ കൂടാതെ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിക്ക് മതിയായ ചികിത്സ നല്കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും വിചാരണ കൂടാതെ തടവിലിടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷറഫ് പൊന്നാനി പറഞ്ഞു.
മദനിയോട് രാഷ്ട്രീയപരവും വ്യക്തിപരവുമായ നിരവധി എതിര്‍പ്പുകള്‍ ഉള്ള വി.എസ്. അത് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മദനി നേരിടുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ നിലപാടെടുത്തതെന്ന് പ്രത്യേകം സ്മരിക്കേണ്ടതാണ്.
മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ- മത നേതാക്കളും ഇടപെടണമെന്നും പി.സി.എഫ്. മക്ക ഘടകം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി.എഫ്. മക്ക ഘടകം ഭാരവാഹികളായി റഷീദ് പുല്പറ്റ (പ്രസിഡന്റ്), അനൂബ് ഖാന്‍ ആദിക്കാട്ടുകുളങ്ങര (ജനറല്‍ സെക്രട്ടറി), റഫീഖ് ഇരിങ്ങല്ലൂര്‍ (ട്രഷറര്‍), സിദ്ദിഖ് കൊണ്ടോട്ടി , ജാഫര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസ്സലാം കൂമണ്ണ, നൗഷാദ് ആലപ്പുഴ (ജോയന്റ് സെക്രട്ടറിമാര്‍), അന്‍സാര്‍ കരുനാഗപ്പള്ളി (ഉപദേശക സമിതി ചെയര്‍മാന്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ഷ കരുനാഗപ്പള്ളി, ഷരീഫ് വയനാട്, യൂസഫ് ഈരാറ്റുപേട്ട എന്നിവരെയും തിരഞ്ഞെടുത്തു.
കണ്‍വെന്‍ഷനില്‍ മുനീര്‍ഷ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ കരുനാഗപ്പള്ളി, റഷീദ് പുല്പറ്റ, അനുബ്ഖാന്‍ ആദിക്കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. റഫീഖ് ഇരിങ്ങല്ലൂര്‍ സ്വാഗതവും നൗഷാദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
No comments:
Post a Comment