ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 24, 2012

പി.ഡി.പി. ജീവന്‍രക്ഷാ റാലി ഫെബ്രുവരി നാലിന് കാസര്‍ഗോഡ്‌

പി.ഡി.പി. ജീവന്‍രക്ഷാ റാലി ഫെബ്രുവരി നാലിന് കാസര്‍ഗോഡ്‌

 

കാസര്‍കോട്: അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷാറാലിയും പ്രതിഷേധ സമ്മേളനവും ഫിബ്രവരി നാലിന് മൂന്നുമണിക്ക് കാസര്‍കോട്ട് നടക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റാലിക്ക് ശേഷം പുതിയ ബസ് സ്റ്റാന്ഡ്  പരിസരത്ത് നടക്കുന്ന പ്രതിഷേധ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. റാലി പുലിക്കുന്നു ടൌണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.   സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം.സുബൈര്‍പടുപ്പ്, ജില്ലാ പ്രസിഡണ്ട്‌ ഐ.എസ്.സക്കീര്‍ഹുസൈന്‍, ജനറല്‍ സെക്ട്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ ഉബൈദ് മുട്ടുന്തല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment