ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, January 30, 2012

തൃശൂര്‍ . ചേറ്റുവ ടോള്‍ പി ഡി പി അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും


തൃശൂര്‍ . ചേറ്റുവ ടോള്‍  പി ഡി പി അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും



ചാവക്കാട് : ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിന് അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട്‌  ഇന്ന് (വ്യാഴാഴ്ച) മുതല്‍ പി.ഡി.പി. അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്യും. പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.എം.മജീദ്‌ ആണ് നിരാഹാരമിരിക്കുന്നത്. കഴിഞ്ഞയാഴ്ച പി.ഡി.പി. നടത്തിയ ടോള്‍ പിടിച്ചെടുക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് നിരാഹാര സമരം ആരംഭിക്കുന്നത്.

ജോയ് കൈതാരം, സിനിമാ നടന്‍ ശ്രീരാമന്‍ മോന്‍സി, സി.ജെ.ജനാര്‍ദ്ദനന്‍, പി.ഡി.പി. വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, കെ.വി.അബ്ദുല്‍ ഹമീദ്, ഇ.വി.മുഹമ്മദ്‌ അലി, അഡ്വ.എഡിസന്‍, കെ.ജി.സുകുമാരന്‍ മാസ്റ്റര്‍, നസീം പുന്നയൂര്‍, പ്രോവിന്റ്റ് തുടങ്ങിയവര്‍ നിരാഹാര സമരത്തെ അഭിസംബോദന ചെയ്തു സംസാരിക്കും.

No comments:

Post a Comment