ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, January 1, 2012

മഅദനിക്ക് ചികിത്സ നല്കണം -ഡോ. തോമസ് ഐസക്

മഅദനിക്ക് ചികിത്സ നല്കണം -ഡോ. തോമസ് ഐസക് 

ആലപ്പുഴ: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട് കര്‍ണാടക ജയിലില്‍ കഴിയുന്ന വികലാംഗനും രോഗിയുമായ അബ്ദുന്നാസര്‍ മഅദനിക്ക് നീതിയും ചികിത്സയും നല്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. തോമസ് ഐസക് എം.എല്‍.എ. ആവശ്യപ്പെട്ടു.കര്‍ണാടക മുഖ്യമന്ത്രിക്ക് പി.ഡി.പി. ബഹുജനങ്ങളില്‍നിന്ന് ഒപ്പുശേഖരണം നടത്തി നിവേദനങ്ങള്‍ അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു തോമസ്‌ ഐസക്.

കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്ഷം കഴിഞ്ഞ മഅദനിയെ കോടതി മോചിപ്പിച്ചത് അദ്ദേഹം കേസില്‍ നിരപരാധിയായതിനാലാണ്. എന്നാല്‍ ആ കാലയളവില്‍ ജയിലില്‍ കഴിഞ്ഞതിനും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിനും നീതീകരണമില്ല. അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി  കോയമ്പത്തൂര്‍ മോഡല്‍ ജയില്‍ പീഡനം നടത്തുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.  പി.ഡി.പി. ജില്ലാ ജനറല്‍ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഇ.ഹബീബ്, അബ്ദുള്‍ കരീം, അന്‍സാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


No comments:

Post a Comment