ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, January 7, 2012

മഅദനി ജയിലില്‍ കുപിതനായെന്ന വാര്‍ത്ത വ്യാജമെന്ന് അഭിഭാഷകന്‍

മഅദനി ജയിലില്‍ കുപിതനായെന്ന വാര്‍ത്ത വ്യാജമെന്ന് അഭിഭാഷകന്‍
ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ വ്യാജ ആരോപണങ്ങളുന്നയിച്ച് കുടുക്കാന്‍ നീക്കമുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍.
കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍െറ നിരാശയില്‍ മഅ്ദനി ജയിലധികൃതരോട് കുപിതനായി തട്ടിക്കയറിയെന്നായിരുന്നു വാര്‍ത്ത. ഭക്ഷണവുമായി എത്തുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഉച്ചത്തിലുള്ള വിളി തന്‍െറ പ്രഭാത പ്രാര്‍ഥനയെ തടസ്സപ്പെടുത്തുന്നെന്നും ഇതിനെതിരെ മഅ്ദനി പ്രതികരിച്ചെന്നും പത്രം ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, വാര്‍ത്ത വ്യാജവും മഅ്ദനിയെ കുഴപ്പക്കാരനായി ചിത്രീകരിക്കാനുള്ളതാണെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു.
പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ബംഗളൂരു കേസിലെ മറ്റു പ്രതികളിലൊരാളായ സര്‍ഫറാസ് നവാസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഓംകാരയ്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജയിലിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം മഅ്ദനി ഒഴികെ കേസിലെ മുഴുവന്‍ പ്രതികളെയും ബംഗളൂരുവില്‍നിന്ന് ബെല്‍ഗാമിലേക്ക് മാറ്റി.
പരപ്പന അഗ്രഹാര ജയിലിലെ ഏഴാം സെല്ലില്‍ കഴിയുന്ന മഅ്ദനിയുടെ ചുറ്റുമുള്ള സെല്ലുകളിലെല്ലാം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച ഉടന്‍ മഅ്ദനിക്കെതിരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ ആസൂത്രിത നീക്കമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
അതേസമയം, സുപ്രീംകോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ബംഗളൂരുവിലെ ആര്യവൈദ്യശാലയില്‍ വിദഗ്ധ ചികിത്സക്ക് നടപടിയായില്ല.

 

3 comments:

  1. ഇതുതെന്നെയാണ് കോയമ്പത്തൂര്‍ കേസില്‍സംഭവിച്ചത് വ്യാജ ആരോപണങ്ങളുന്നയിച്ച്മഅ്ദനിയെ കുഴപ്പക്കാരനായിചിത്രീകരികുകയുംപുതിയപുതിയ കേസുകള്‍ഉണ്ടാകുകയുംചെയുക അതിനുവേണ്ടി കദര്‍ദരിച്ച കവിപടയും കാക്കിദരിച്ച കവിപടയും ഒന്നിച്ചാല്‍ അതുകണ്ടില്ലാണ്നടിക്കാന്‍ നമുക്കാവില്ല മനസക്ഷിമാരവിക്കാത്ത മാനുഷ്യസമുഹാമേ നമുക്കൊരുമിക്കം ഈനാടിന്നുവേണ്ടി ഈനട്ടിലെ അടിച്ചമര്‍ത്തപെട്ട ജനസമുഹത്തിനുവേണ്ടി................

    ReplyDelete
  2. ഇതുതെന്നെയാണ് കോയമ്പത്തൂര്‍ കേസില്‍സംഭവിച്ചത് വ്യാജ ആരോപണങ്ങളുന്നയിച്ച്മഅ്ദനിയെ കുഴപ്പക്കാരനായിചിത്രീകരികുകയുംപുതിയപുതിയ കേസുകള്‍ഉണ്ടാകുകയുംചെയുക അതിനുവേണ്ടി കദര്‍ദരിച്ച കവിപടയും കാക്കിദരിച്ച കവിപടയും ഒന്നിച്ചാല്‍ അതുകണ്ടില്ലാണ്നടിക്കാന്‍ നമുക്കാവില്ല മനസക്ഷിമാരവിക്കാത്ത മാനുഷ്യസമുഹാമേ നമുക്കൊരുമിക്കം ഈനാടിന്നുവേണ്ടി ഈനട്ടിലെ അടിച്ചമര്‍ത്തപെട്ട ജനസമുഹത്തിനുവേണ്ടി................

    ReplyDelete
  3. ഇതുതെന്നെയാണ് കോയമ്പത്തൂര്‍ കേസില്‍സംഭവിച്ചത് വ്യാജ ആരോപണങ്ങളുന്നയിച്ച്മഅ്ദനിയെ കുഴപ്പക്കാരനായിചിത്രീകരികുകയുംപുതിയപുതിയ കേസുകള്‍ഉണ്ടാകുകയുംചെയുക അതിനുവേണ്ടി കദര്‍ദരിച്ച കവിപടയും കാക്കിദരിച്ച കവിപടയും ഒന്നിച്ചാല്‍ അതുകണ്ടില്ലാണ്നടിക്കാന്‍ നമുക്കാവില്ല മനസക്ഷിമാരവിക്കാത്ത മാനുഷ്യസമുഹാമേ നമുക്കൊരുമിക്കം ഈനാടിന്നുവേണ്ടി ഈനട്ടിലെ അടിച്ചമര്‍ത്തപെട്ട ജനസമുഹത്തിനുവേണ്ടി................

    ReplyDelete