മഅദനിക്ക് നീതി ഉറപ്പാക്കണം -എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍
കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയ്ക്ക് എഴുതിയ കത്തില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
മഅദനിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും വിചാരണത്തടവുകാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നുമുള്ള ബന്ധുക്കളുടെയും അഭിഭാഷകരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് കാന്തപുരം വ്യക്തമാക്കി. നീതിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ മഅദനിയെ ശിക്ഷിക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറയുന്നു.
വിചാരണത്തടവുകാരായ പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട മാനുഷിക പരിഗണന മദനിക്ക് ഉറപ്പുവരുത്തണമെന്നും ദിവസേന വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment