ജയില്മോചിതരായ പി ഡി പി നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം
കൊല്ലം : പോലീസ് സ്റെഷന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തു ജയിലിലടച്ച പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ തുടങ്ങിയവര്‍ക്കും ഏഴു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. പരവൂര്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജയില്മോചിതരായ പ്രവര്‍ത്തകരെയും നേതാക്കളെയും ജയില്‍ കവാടത്തിനു മുന്നില്‍ നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഹാരമണിയിച്ചു സ്വീകരിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, കൊല്ലം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കമാലുദ്ദീന്‍, തിരുവനന്തപുരം ജില്ല്ല സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം ഹബീബ് റഹ്മാന്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്മായില്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി റസാഖ് മണ്ണടി, കൊല്ലം ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ കരുവ, ജില്ലാ ട്രഷറര്‍ സതീശന്‍ ചവറ, ജില്ല നേതാക്കളായ ബ്രൈറ്റ് സൈഫുദ്ദീന്‍, ഷിബു പത്തനാപുരം, ജബ്ബാര്‍ തഴവ, അഷ്‌റഫ് ചമ്പല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
Janakiya Prashnangalkkum Samram Cheyyuka.Tiruvandapurathe maalinya samskaranathinnu vendi munnottiranguka.kannadakkunna athikrutharude veettupadikkal maalinyam niskhepichaal athu avar thenne neekkam cheyyum.
ReplyDelete