പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Saturday, January 7, 2012
മഅ്ദനിക്ക് വിദഗ്ധ ചികിത്സ: കൊടിക്കുന്നില്‍ സുരേഷ് എം.പി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
മഅ്ദനിക്ക് വിദഗ്ധ ചികിത്സ: കൊടിക്കുന്നില്‍ സുരേഷ് എം.പി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗ
ഡയോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ച കൊടിക്കുന്നില്‍, ഈ ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കത്തയച്ച കാര്യം ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട നിവാസിയായ മഅ്ദനി തന്‍െറ മണ്ഡലത്തിലെ പ്രമുഖ വ്യക്തി എന്ന നിലയിലാണ് ചികിത്സാ ആവശ്യമുന്നയിച്ചത്. മഅ്ദനിയുടെ ആരോഗ്യനിലയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിന്‍െറ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സദാനന്ദ ഗൗഡ ഉറപ്പുനല്‍കി. രണ്ടുദിവസത്തിനകം മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment