ചേറ്റുവ ടോളിന് ഇനി ആയുസ്സ് മൂന്ന്‍ മാസം മാത്രം - പി ഡി പി
ചാവക്കാട്: മൂന്ന്‍ മാസത്തിനകം ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിച്ചില്ലെങ്കില്‍ ടോള്‍ ബൂത്ത് അടിച്ച് തകര്‍ക്കുമെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള. ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി വട്ടേക്കാട് സെന്‍ററില്‍ നിന്നും ആരംഭിച്ച ടോള്‍ പിടിച്ചെടുക്കല്‍ സമരം ചേറ്റുവ ടോള്‍ പരിസരത്ത് ചാവക്കാട് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് പോലീസുകാരെ സാക്ഷിനിര്‍ത്തി കര്‍സേവകര്‍ക്ക് ബാബരി മസ്ജിദ് പൊളിക്കുവാനും സ്വൈര്യമായി
ഇറങ്ങിനടക്കാനും സാധിക്കുമെങ്കില്‍ മൂന്ന് തൂണുകള്‍ തകര്‍ക്കാന്‍ പി ഡി പി പ്രവര്‍ത്തകര്‍ക്ക് കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അബുന്നാസര്‍ മഅദനിയുടെ പൂര്‍ണ്ണ പിന്തുണയോടെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ചെറ്റുവയില്‍ ടോള്‍ ബൂത്ത് കാണില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോന്നനിക്കാര്‍ക്ക് ടോള്‍ ബൂത്ത് തകര്‍ക്കാനും പിരിവ് അവസാനിപ്പിക്കാനും സാധിക്കുമെങ്കില്‍ ചാവക്കാട്ടുകാര്‍ക്കും അതിനാവുമെന്നും നിയമങ്ങള്‍ പരമാവധിഅനുസരിക്കാന്‍ ശ്രമിക്കുന്നത് ബലഹീനതയായി കാണരുതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് കെ വി ഹമീദ് പറഞ്ഞു. പി ഡി പി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഡി പി മുന്‍ മണ്ഡലം പ്രസിഡന്‍റ് എ എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി പി ഐ എം എല്‍ ജില്ലാ സെക്രട്ടറി ഉല്ലാസ്, ദേശീയപാത സമരസമിതി ചെയര്‍മാന്‍ ഇ എം മുഹമ്മദാലി, അഹമ്മദ് കബീര്‍ പൊന്നാനി, പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം പി രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്‍റ് മജീദ് ചേര്‍പ്പ് എന്നിവര്‍ സംസാരിച്ചു.
ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ "ലവ് ജിഹാദ്" എന്ന ആശയത്തിലൂടെ കേരളത്തില്‍ വര്‍ഗ്ഗിയത വളര്‍ത്താന്‍ നോക്കിയാ തന്ത്രം പോലെ മറ്റൊരു വര്‍ഗ്ഗിയ തന്ത്രം ആണ് മദനി അറസ്റ്റും മദനി പീഡനവും.കേരളത്തില്‍ വര്‍ഗ്ഗിയതയിലൂടെ രാഷ്ട്രിയ അധികാര ലക്‌ഷ്യം പ്രാവര്‍ത്തികമാകാന്‍ ഉള്ള അവരുടെ ശ്രമ്തിണ്ടേ ഭാഗവും ആണ് അവരുടെതു.ഒരു നിരപരാധിയെ അപരാദിയായി ചിത്രികരിച്ചു അവരെ വേട്ടയാടുമ്പോള്‍ പല മുസ്ലിം സങ്കടനകളും അതിനെതിരെ പ്രതിശേടിക്കും.മദനിക്ക് സങ്കപരിവാറിലെ വര്‍ഗ്ഗിയ വാധികള്‍ക്കെതിരെ സംസാരിക്കുന്നത് ഒരു വിഭാഗതിന്നെതിരെയുല്ലതാക്കി മാറ്റി ഒരു വര്‍ഗ്ഗിയ ചായ ആദ്യമേ ഉള്ളത് കൊണ്ട് മുസ്ലിം സങ്കടനകള്‍ വര്‍ഗ്ഗിയ വധിയെ സംരക്ഷിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം ആണ് മദനിയെ ജയിലില്‍ അടച്ചു അവര്‍ നേടാന്‍ ശ്രമിക്കുന്നത്.ആ പ്രധേശേധം ഒരു വര്‍ഗ്ഗിയ വാധിയെ സംരക്ഷിക്കാം ഉള്ളതാന് എന്ന് വരുത്തി തിര്‍ത്തു അവരിലേക്ക് ആളെ കൂറ്റന്‍ ഉള്ള തന്ത്രം ആണ് സനക പരിവാര്‍ ശക്തികളുടെ ശ്രമം .ഈ സത്യം പിഡിപി നേതാകള്‍ എല്ലാ മദനി തെന്നെ ജനങള്‍ക്ക് മുന്നില്‍ പ്രസ്താവനയിലൂടെ അറിയിക്കേണ്ടതാണ്.കേരള നാടിന്‍റെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിടിച്ചരിയുക .വര്‍ഗ്ഗിയത വളര്‍ത്താന്‍ ഉള്ള അവരുടെ തന്ദ്രങ്ങളില്‍ വിഴാതിരിക്കുക.മദനി വിഷയം ഒരു വര്‍ഗ്ഗിയ പ്രശ്നം ആക്കി മാറ്റാന്‍ ശ്രമിക്കുന്ന അവരുടെ തന്ത്രം തിരിച്ചറിയുക .നമ്മുടെ നാടിന്‍റെയും രാജ്യത്തിന്‍റെയും സാഹോദര്യവും ആയിക്യവും കാത്തു സംരക്ഷിക്കുക .ലവ് ജിഹാദ് എന്ന കാല പ്രജരണത്തിന്റെ സത്യം എവിടെനിന്ന് എന്ന് മനസ്സിലാക്കാതെ അത് ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ തലയില്‍ കെട്ടിവെച്ചു വളര്‍ത്താന്‍ കൂട്ട് നിന്ന മാധ്യമങ്ങള്‍ക്ക് എന്ത് രാജ്യ സ്നേഹം ആണുള്ളത് .എന്നാല്‍ സത്യങ്ങള്‍ പുറത്തു വന്നിട്ടും അത് പുറത്തു വിടാന്‍ പോലും തെയ്യാര്‍ ആക്കാത പത്രങ്ങള്‍ സത്യത്തില്‍ രാജ്യത്തിന്‍റെ മതെതതരത്വതിന്നു ഭംഗം വരുത്താന്‍ ശ്രമിച്ചവരെല്ലേ.കേരള ജനത വിധ്യസംഭാന്നാര്‍ ആയതു കൊണ്ടു മാത്രമാണ് ഈ പത്രങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ച വര്‍ഗ്ഗിയത വളരാതിരുന്നത്.ഈ രാജ്യത്തിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ നാം ഓരോ ഭാരതിയനും ഭാധ്യസ്ഥനാണ്.മാധ്യമങ്ങള്‍ക്ക് അതിന്നുള്ള ഭാധ്യതയും കൂടുതല്‍ ആണ്. . സങ്കപരിവാര്‍ വിഭാഗത്തിന്‍റെ ഇടയില്‍ സര്‍ക്കുലേഷന്‍ കുറയും കുറയുമെന്ന് കണ്ടു മാത്രമാണ് സത്യം പുറത്തു വന്നിട്ടും ചില പത്രങ്ങള്‍ ഒരു കോളത്തില്‍ മാത്രം ഒതുക്കി അതിനെ പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍ സത്യം പുറത്തു വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത് .ഇവര്‍ക്ക് എന്ത് രാജ്യ സ്നേഹം,എന്ത് പത്ര ദര്മ്മം.ഇവര്‍ക്കാരണം എത്രപേരില്‍ വര്‍ഗ്ഗിയ വിഷം കുത്തി വെച്ച് .ഈ പത്രങ്ങള്‍ ഇപ്പോള്‍ സത്യം പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.നാടിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഈ പത്രങ്ങള്‍ക്കു കഴിയുമാറാവട്ടെ.സങ്ക പരിവാറിന്റെ വര്‍ഗ്ഗിയ തന്ദ്രങ്ങള്‍ തിരിച്ചറിയുക,വര്‍ഗ്ഗിയതയിലേക്ക് വീഴാതിരിക്കുക ,എന്ന ഈ സത്യം പിഡിപി പ്രവര്‍ത്തകരിലും നാട്ടുകാരിലും നോട്ടിസിലൂടെ,പത്ര പ്രസ്ഥാവനയിലൂടെയും ,ബ്ലോഗിലൂടെയും എത്തിക്കുക .അതിന്നു മദനി തെന്നെ മുന്‍കൈ എടുക്കുക.ജയ് ഹിന്ദ്
ReplyDeleteThis should be sent to people and PDP Workers.Ask them to protest peacefully and let the case go as per law.
ReplyDeleteJaseem