മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ അബിത്താസിന് സ്വീകരണം നല്‍കി
തൃശൂര്‍- പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന അനീതിയും മനുഷ്യവകാശലംഘനങ്ങളും ഇതിവൃത്തമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് അവതരിപ്പിച്ച് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിത്താസിന് പി ഡി പി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കി. സര്‍ഗ്ഗാത്മക ഭാവനകള്‍ സാമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോഴാണ് കലയോടുള്ള ധാര്‍മികത പുലര്‍ത്താന്‍ കലാകരന് കഴിയുകള്ളു എന്ന് പരിപാടി ഉത്ഘാടനം ചെയ്ത പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.പി ഡി പി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അബിത്താസിന് ചടങ്ങില്‍ സമ്മാനിച്ചു.ജില്ല വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ് അദ്ധ്യക്ഷത വഹിച്ചു.കലാഭവന്‍ നൗഷാദ്,ജില്ല ജോയിന്റ് സെക്രട്ടറി മജീദ് മുല്ലക്കര,ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ കൊരട്ടിക്കര,പി റ്റി യു സി ജില്ല ട്രഷറര്‍ പി സ് ഉമര്‍ കല്ലൂര്‍,വിവിധ മണ്‌ലം ഭാരവാഹികളായ എ എച്ച് മുഹമ്മദ്, മുഉനുദ്ദീന്‍ ചാവക്കാട്, മുജീബ്,അമീര്‍ ചേര്‍പ്പ്,ഇബ്രാഹീം കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
No comments:
Post a Comment