പി ഡി പി നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊല്ലം : പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ തുടങ്ങിയ പി.ഡി.പി. നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം ജില്ലാ കോടതി പരിഗണിക്കും. പോലീസ് സ്റേഷന്‍ ആക്രമിച്ചു, പൊതു മുതല്‍ നശിപ്പിച്ചു എന്നീ കള്ളക്കെസ്സുകള്‍ ചുമത്തിയാണ് കഴിഞ്ഞയാഴ്ച നേതാക്കളെയും ഏഴു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. കുളപ്പാടത്ത് സി.പി.എം.പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പെടുത്തി രണ്ടു പി.ഡി.പി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തു.
No comments:
Post a Comment